തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷിക്കാൻ പ്രധാനമന്ത്രിയെത്തുന്നു
ഷീബ വിജയ൯
ചെന്നൈ: തമിഴ്‌നാടിൻ്റെ തനത് ആഘോഷമായ പൊങ്കലിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. കൊങ്കു മേഖലയിലെ തിരുപ്പൂർ അല്ലെങ്കിൽ ഈറോഡ് ജില്ലകളിലൊന്നിലാകും പ്രധാനമന്ത്രിയുടെ സന്ദർശനം. ഒരേസമയം 10,000 വനികൾക്കൊപ്പം അദ്ദേഹം പൊങ്കൽ ആഘോഷിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. ജനുവരി 10-നോ അതിന് ശേഷമോ ആകും സന്ദർശനം.
രാമേശ്വരത്ത് നടക്കുന്ന കാശി തമിഴ് സംഗമം സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യചർച്ചകൾ ഊർജിതമാക്കും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അദ്ദേഹം എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിൻ്റെ ഭാഗമായി പുതുക്കോട്ടയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നയിക്കുന്ന യോഗത്തിലും മോദി പങ്കെടുത്തേക്കും.
bvXZ
