'പ്രതികൾക്ക് മിനിമം തടവും മാക്സിമം പരിഗണനയും; ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടമില്ല'; പാർവതി തിരുവോത്ത്


ഷീബ വിജയ൯

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ പ്രതികരണം. 'പ്രതികൾക്കു മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങൾ സ്ത്രീകൾക്കു ജീവിക്കാൻ ഒരിടമില്ല. അതു തിരിച്ചറിയുന്നു' എന്ന കുറിപ്പോടെയാണ് നടി തൻ്റെ വിമർശനം അറിയിച്ചത്.

പ്രതികൾക്ക് ശിക്ഷാ ഇളവ് ലഭിക്കുന്നതിനെ അവർ വിമർശിച്ചു. "ക്രിമിനലുകൾ അപേക്ഷിക്കുമ്പോൾ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം. ശേഷം നിയമത്തെയും അതിജീവിക്കണോ," എന്നും പാർവതി കുറിച്ചു.

കേസിലെ കുറ്റക്കാരായ ആറ് പ്രതികൾക്കും വിചാരണ കോടതി 20 വർഷം കഠിന തടവാണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലയളവായി പരിഗണിക്കുമെന്ന് വിധിയിൽ പറഞ്ഞതോടെ, എട്ട് വർഷത്തോളം ജയിലിൽ കിടന്ന ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഇനി 12 വർഷത്തോളം ജയിലിൽ കിടന്നാൽ മതിയാകും. വിചാരണത്തടവുകാലയളവിലെ ഇളവ് ലഭിച്ചതിനാൽ മറ്റ് പ്രതികൾക്കും ശിക്ഷാകാലയളവിൽ കുറവ് വരും.

article-image

SAASADSDSA

You might also like

  • Straight Forward

Most Viewed