പിണറായി ജനങ്ങളെ പറ്റിക്കാൻ നോക്കി, ജനം പിണറായിയെ പറ്റിച്ചു' : പരിഹസിച്ച് കെ. മുരളീധരൻ


ഷീബ വിജയ൯

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തോൽവിക്ക് കാരണം, ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച സർക്കാരാണെന്ന തിരിച്ചറിവാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. "ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചു. അതാണ് ഉണ്ടായത്," അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഏപ്രിൽ വരെ മാത്രം സഹായം നൽകിയാൽ മതിയെന്ന് പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ അധിക ഫണ്ട് സർക്കാർ വാങ്ങിയത് ജനങ്ങൾക്ക് മനസ്സിലായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അയ്യപ്പൻ്റെ സ്വർണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. ഇത് നിയമസഭയിലും സംഭവിക്കുമെന്നും ഈ ഭരണത്തെ ആട്ടിപ്പായിക്കാൻ ജനം തയ്യാറായി നിൽക്കുന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിൻ്റെ ഫലമാണ് ഉജ്ജ്വല വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ 'സ്വഭാവ സർട്ടിഫിക്കറ്റിനുള്ള' മറുപടിയാണ് ജനം നൽകിയത്. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാതെ മുഖ്യമന്ത്രി എന്തു പറയുന്നു എന്നത് കേരളത്തിലെ ജനങ്ങൾ ചിന്തിക്കും. സർക്കാരിന് ഇനി ഒരിഞ്ച് പോലും മുന്നോട്ടുപോകാൻ കഴിയില്ല. ഇത് യു.ഡി.എഫിന്റെ തിരിച്ചുവരവാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സി.പി.എമ്മിൻ്റെ ഔദാര്യത്തിലാണ് ബി.ജെ.പി. വിജയിച്ചതെന്നും മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന ശൈലി തുടരാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

article-image

ACDSDSADSAF

You might also like

  • Straight Forward

Most Viewed