പാലാ നഗരസഭയിൽ ജയം തുടർന്ന് കേരള കോൺഗ്രസ് (എം) ദമ്പതികൾ
ഷീബ വിജയ൯
പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം. നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിലെ സ്ഥാനാർഥികളായ ഷാജു തുരുത്തേൽ, ഭാര്യ അഡ്വ. ബെറ്റി ഷാജു തുരുത്തേൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഷാജു തുരുത്തേൽ രണ്ടാം വാർഡ് മുണ്ടുപാലത്ത് നിന്നും ബെറ്റി ഷാജു തുരുത്തേൽ ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്.ഷാജു 371 വോട്ടുകൾ നേടിയപ്പോൾ സുബൻ കെ. ഞാവള്ളി 89 വോട്ടും സന്തോഷ് പുളിക്കൽ 60 വോട്ടും നേടി. അഡ്വ. ബെറ്റി 318 വോട്ടുകൾ നേടിയപ്പോൾ ഓമന ജോയിക്ക് 126 വോട്ടും ജിതിക ജോസഫിന് 77 വോട്ടും ലഭിച്ചു. മുൻ നഗരസഭാ അധ്യക്ഷനാണ് ഷാജു തുരുത്തേൽ. ഇരുവരും കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭ കൗൺസിലർമാരാണ്. ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും നഗരസഭ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.
dddasdsafdsf
