യു.പിയിൽ എസ്.ഐ.ആർ. സമയപരിധി നീട്ടിയത് സന്യാസിമാർക്കു വേണ്ടി; ഏറ്റവും കൂടുതൽ സമയം നൽകിയതും യു.പിക്ക്
ഷീബ വിജയ൯
ലക്നോ: ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫിസറുടെ അഭ്യർഥന മാനിച്ച് എസ്.ഐ.ആർ. (സമ്മറി റിവിഷൻ) എണ്ണൽ ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടിയത് സംസ്ഥാനത്തെ സന്യാസിമാർക്ക് വേണ്ടിയാണെന്ന് റിപ്പോർട്ട്. സമയപരിധി നീട്ടിയ ആറ് സംസ്ഥാനങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതാണ് യു.പിക്ക് അനുവദിച്ചത്. നവംബർ 4-ന് ആരംഭിച്ച ഒരു മാസം നീണ്ടുനിന്ന എസ്.ഐ.ആർ. ഡിസംബർ 11 വരെയായിരുന്നത് 26 വരെയാണ് നീട്ടിയത്.അയോധ്യ, വാരാണസി, മഥുര എന്നിവിടങ്ങളിൽ സന്യാസിമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിൽ തടസ്സമുണ്ടായതോടെയാണ് ബി.ജെ.പിക്ക് അനുകൂലമായി സമയപരിധി നീട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. ലൗകിക ജീവിതം ഉപേക്ഷിച്ച് പുതിയ പേരും മറ്റും സ്വീകരിച്ചതിനാൽ, പുതിയ പേരിന് അനുസരിച്ചുള്ള തിരിച്ചറിയൽ രേഖകളുടെ അഭാവം സന്യാസിമാരെ വോട്ടർപ്പട്ടികയിൽ ചേർക്കുന്നതിന് വെല്ലുവിളിയായിരുന്നു. പൂർവകാല ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച സന്യാസിമാർ എസ്.ഐ.ആർ. ഫോമിലെ അച്ഛൻ, അമ്മ എന്നീ കോളങ്ങളിൽ വിവരം ചേർക്കുന്നതിൽ വ്യക്തത നൽകാത്തതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്.പുതുക്കിയ ഷെഡ്യൂൾ പ്രകാരം, എസ്.ഐ.ആർ. എണ്ണൽ കാലയളവ് പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 26 വരെ നീട്ടിയിട്ടുണ്ട്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഇനി ഡിസംബർ 31 ആയിരിക്കും. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ഇനി ഫെബ്രുവരി 28-ന് നടക്കും.
sdasasASas
