വീണ്ടും ചുവപ്പണിഞ്ഞ് തിരുനെല്ലി; ഇടതുകോട്ടയിൽ ഒറ്റവോട്ടിന് അക്കൗണ്ട് തുറന്ന് ബി.ജെ.പി.കാട്ടിക്കുളം
ഷീബ വിജയ൯
(വയനാട്): പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറന്നു. പഞ്ചായത്തിലെ ഒന്നാം വാർഡായ തിരുനെല്ലിയിൽ സി.പി.എമ്മിൻ്റെ ആദിത്യക്കെതിരെ ഒറ്റ വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ. സ്ഥാനാർഥി സജിത ജയിച്ചത്. പഞ്ചായത്തിൽ ആദ്യമായാണ് ബി.ജെ.പി. സ്ഥാനാർഥി വിജയിക്കുന്നത്. സജിത 398 വോട്ടുകൾ നേടിയപ്പോൾ ആദിത്യക്ക് 397 വോട്ടുകളാണ് ലഭിച്ചത്.ആകെയുള്ള 19 വാർഡുകളിൽ 15 ഇടത്തും എൽ.ഡി.എഫ്. വിജയിച്ചു. രണ്ട് സീറ്റുകൾ യു.ഡി.എഫ്. സ്വന്തമാക്കിയപ്പോൾ, ഒരിടത്ത് ഇടത് വിമത സ്ഥാനാർഥി വിജയിച്ചു. 2020-ലെ തെരഞ്ഞെടുപ്പിൽ 17 വാർഡുകളുണ്ടായിരുന്നതിൽ 16 ഇടത്തും സി.പി.എം. ജയിച്ചുകയറിയിരുന്നു. ഇത്തവണ തിരുനെല്ലി വാർഡിൽ സി.പി.എമ്മിനുണ്ടായ അപ്രതീക്ഷിത തോൽവി നേതൃത്വത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും തിരുനെല്ലി ഡിവിഷനിൽനിന്ന് എൻ.ഡി.എക്ക് കൂടുതലായി വോട്ട് ലഭിച്ചിരുന്നു.
fdfdfsfs
