തീവ്രത പരാമർശം നടത്തിയ സി.പി.ഐ.എം. വനിതാ നേതാവ് ലസിതാ നായർ തോറ്റു


ഷീബ വിജയ൯

'തീവ്രത' പരാമർശം നടത്തിയ സി.പി.ഐ.എം. വനിതാ നേതാവും പന്തളം നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന ലസിതാ നായർ പന്തളം നഗരസഭയിലെ എട്ടാം വാർഡിൽ പരാജയപ്പെട്ടു. നടൻ മുകേഷ് എം.എൽ.എ.യുടെത് തീവ്രത കുറഞ്ഞ പീഡനമാണെന്നും രാഹുൽ മാങ്കുട്ടത്തിലിൻ്റേത് അതിതീവ്ര പീഡനമാണെന്നുമുള്ള ലസിതാ നായരുടെ വിവാദ പരാമർശം നേരത്തെ വലിയ ചർച്ചയായിരുന്നു.

പന്തളം നഗരസഭയിൽ യു.ഡി.എഫിൻ്റെ തിരിച്ചുവരവാണ് കാണുന്നത്. 18 സീറ്റുകളിൽ ഫലം വന്നപ്പോൾ, എട്ടിടങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥികൾ ജയിച്ചു. അഞ്ചിടങ്ങളിൽ എൽ.ഡി.എഫിൻ്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥികൾക്ക് ജയം നേടാനായി. അതേസമയം, തിരുവല്ലയിൽ ബി.ജെ.പി. വൻ മുന്നേറ്റമുണ്ടാക്കി. ഇവിടെ 8 ഇടങ്ങളിൽ ബി.ജെ.പി. വിജയിച്ചു. 10 ഇടങ്ങളിൽ യു.ഡി.എഫിനും ഏഴ് വാർഡുകളിൽ എൽ.ഡി.എഫിനും മുന്നേറ്റമുണ്ട്. മറ്റുള്ളവർ മൂന്നു സീറ്റിൽ വിജയിച്ചു.

സംസ്ഥാനത്ത് തദ്ദേശ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. പൂർണ്ണമായ ഫലം ഉച്ചയോടുകൂടി ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ ആകെ 73.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 73,866 വോട്ടുകളാണ് ഇത്തവണ അധികമായി പോൾ ചെയ്തത്.

article-image

fdsdfsdfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed