തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ. തേരോട്ടം; വി.വി. രാജേഷ് വിജയിച്ചു, 'കോർപ്പറേഷൻ ബി.ജെ.പി. ഭരിക്കും'
ഷീബ വിജയ൯
തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എയുടെ മികച്ച മുന്നേറ്റമാണ് പ്രകടമാകുന്നത്. നിലവിലെ ലീഡ് നിലയനുസരിച്ച് 42 ഇടത്താണ് എൻ.ഡി.എ. മുന്നിട്ട് നിൽക്കുന്നത്. എൽ.ഡി.എഫ്. 21 ഇടത്തും യു.ഡി.എഫ്. 14 ഇടത്തുമാണ് മുന്നിൽ. തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാന്നൂർ ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന വി.വി. രാജേഷ് 507 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പി.യുടെ മേയർ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന നേതാവാണ് വി.വി. രാജേഷ്. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി. ഭരിക്കുമെന്നും കണ്ണിലെ കൃഷ്ണമണിപോലെ തിരുവനന്തപുരം കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ ശ്രദ്ധേയമായ മറ്റൊരു വിജയം റിട്ട. ഡി.ജി.പി. ആർ. ശ്രീലേഖയുടേതാണ്. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻ.ഡി.എ. സ്ഥാനാർഥിയായ ശ്രീലേഖ, എൽ.ഡി.എഫ്. സ്ഥാനാർഥിയായ അമൃതയെ പരാജയപ്പെടുത്തി വിജയിച്ചത്. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ കൂടിയാണ് ആർ. ശ്രീലേഖ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേരിനൊപ്പം 'ഐ.പി.എസ്.' എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയരുകയും, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതിനെ തുടർന്ന് അവർ വിവാദത്തിൽപ്പെടുകയും ചെയ്തിരുന്നു.
rterfete
