50 വർഷത്തെ എൽ.ഡി.എഫ്. കോട്ട പൊളിച്ച് യു.ഡി.എഫ്.; സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയുടെ വാർഡിൽ ലീഗിന് ജയം
ഷീബ വിജയ൯
കണ്ണൂർ: സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ വാർഡിൽ യു.ഡി.എഫിന് വിജയം. 50 വർഷമായി എൽ.ഡി.എഫിൻ്റെ കുത്തകയായിരുന്ന വാർഡിലാണ് യു.ഡി.എഫ്. മുന്നേറ്റമുണ്ടായത്. ഒമ്പതാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പി. അഷ്‌റഫ് വിജയിച്ചു.
മറ്റ് പ്രധാന ഫലങ്ങൾ പരിശോധിക്കുമ്പോൾ, കണ്ണൂർ കോർപ്പറേഷൻ വാരം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.പി. താഹിർ ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കോർപ്പറേഷനിൽ ബി.ജെ.പി. നാല് സീറ്റുകൾ സ്വന്തമാക്കി. ഇതിൽ തുളിച്ചേരി ഡിവിഷൻ യു.ഡി.എഫിൽ നിന്ന് ബി.ജെ.പി. പിടിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടം. കണ്ണൂർ പയ്യാമ്പലം ഡിവിഷനിൽ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർഥി ഇന്ദിര വിജയിച്ചു.
dsffsdfads
