സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റം; എൽ.ഡി.എഫ് കോട്ടകളിൽ കടന്നുകയറ്റം
ഷീബ വിജയ൯
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യു.ഡി.എഫ്. വ്യക്തമായ മുന്നേറ്റം പ്രകടമാക്കുന്നു. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ യു.ഡി.എഫ്. മുൻതൂക്കത്തോടെ മുന്നേറുകയാണ്. കഴിഞ്ഞ തവണ കൈവിട്ടുപോയ തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കോട്ടകളിലും ഇത്തവണ കടന്നുകയറാൻ യു.ഡി.എഫിന് സാധിച്ചു. അതേസമയം, തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായത് എൻ.ഡി.എയുടെ പ്രധാന നേട്ടമാണ്. എൽ.ഡി.എഫ്. മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങുന്നതായും സൂചനകളുണ്ട്.
fggdfhdf
