50 ശതമാനം പിന്നിട്ട് തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്; ആലപ്പുഴയും എറണാകുളവും മുന്നിൽ
ഷീബ വിജയ൯
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് മണിക്കൂർ പിന്നിടുമ്പോൾ ആകെ പോളിങ് ശതമാനം 53.54% ആയി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴയിലും (50.02%) എറണാകുളത്തും (50.01%) ആണ്. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (43.54%). തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നത്തെ വോട്ടെടുപ്പ് സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്ന് മാറ്റിവച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
asdassaas
