ഒ.ടി.ടി. ചിത്രമായ 'എൽ'ക്കെതിരെ വിദ്വേഷ പരാമർശം; സിനിമയെ സിനിമയായി കാണണമെന്ന് സംവിധായകൻ
ഷീബ വിജയ൯
ഒ.ടി.ടിയിൽ റിലീസ് ചെയ്ത 'എൽ' എന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രാചീന ജൂത സംസ്കാരത്തിന്റെയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെയും ചില മിത്തുകളെ പുനരാവിഷ്കരിക്കുന്ന 'എൽ' ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് പ്രധാന ആരോപണം. ജൂത ബൈബിളായ തോറയിലെ ചില സൂചകങ്ങളും സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഇത് മതവിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നുവെന്ന് വിമർശനമുയർന്നു. എന്നാൽ, "മിത്തും യാഥാർഥ്യവും തമ്മിൽ തിരിച്ചറിയാത്തത് ഞങ്ങളുടെ സിനിമയുടെ പരിമിതിയല്ല. 'എൽ' ഒരു കലാസൃഷ്ടിയാണ്. അത് ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് ചെയ്തതല്ല. സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകർക്ക് ഉണ്ടാകേണ്ടത്," എന്നാണ് സംവിധായകൻ ഷോജി സെബാസ്റ്റ്യൻ പ്രതികരിച്ചത്.
asdasdsa
