90 ദിവസം ജയിലിലിട്ടു, ആര് നഷ്ടപരിഹാരം കൊടുക്കും, സർക്കാരും പോലീസും ഉത്തരം പറയണം: സുരേഷ് കുമാർ


ഷീബ വിജയ൯

തിരുവനന്തപുരം: ദിലീപിനെ 90 ദിവസം ജയിലിലിട്ടു എന്നും ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കുമെന്നും സർക്കാരും പോലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ടെന്നും നിർമാതാവ് സുരേഷ് കുമാർ പ്രതികരിച്ചു. നല്ല പോലീസുകാരുണ്ട്, പക്ഷേ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും. ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും താനിത് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ ആര് ഉത്തരം പറയും? ആ കുടുംബം അനുഭവിച്ച ട്രോമ തങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെയവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു. എന്തെങ്കിലും ഒരു തെളിവ് ഇവർക്ക് നിരത്താൻ കഴിഞ്ഞോ? ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷേ കഴിഞ്ഞ എട്ടര വർഷം എന്തൊരു വലിയ ഹരാസ്മെന്റാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഈ കാര്യത്തിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വലിയ സന്തോഷമുള്ള കാര്യമാണ്. താൻ അനിയനെ പോലെ കാണുന്ന ആളാണ് ദിലീപ്. തന്റെ സിനിമയിലൂടെയാണ് ആദ്യമായി ദിലീപ് വരുന്നത്. 'വിഷ്ണുലോകം' എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് മുതൽ തനിക്കറിയാവുന്നതാണ് ദിലീപിനെ എന്നും സുരേഷ് കുമാർ വ്യക്തമാക്കി.

article-image

sdsaasdsa

You might also like

  • Straight Forward

Most Viewed