രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് തീവ്രത കൂടിയ പീഡനം; മുകേഷിൻ്റേത് തീവ്രത കുറഞ്ഞത്: ലസിത നായർ
ഷീബ വിജയ൯
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിൻ്റേത് അതിതീവ്ര പീഡനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ പറഞ്ഞു. എന്നാൽ എൽ.ഡി.എഫ്. എംഎൽഎ മുകേഷിൻ്റേത് തീവ്രത കുറഞ്ഞ പീഡനമാണെന്നും ലസിത പറഞ്ഞു. മുകേഷിൻ്റേത് പീഡനമാണെന്ന് തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ നടപടി വന്നേനെ എന്നും ലസിത കൂട്ടിച്ചേർത്തു. "ഏതായാലും ആ വിഷയവും ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് കുറ്റവാളിക്കും പീഡകനും ശിക്ഷ ലഭിക്കണം" എന്നും ലസിത പറഞ്ഞു.
ASDADSDASDAS
