യുവതി നേരിട്ടത് ക്രൂരപീഡനം, യുവതിയുടെ ശരീരത്തിൽ മുറിവുകളെന്ന് എഫ്.ഐ.ആർ.
ഷീബ വിജയ൯
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവന്നു. പ്രതി പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്. 2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും നടത്തിയത് ക്രൂരമായ പീഡനമാണെന്നുമാണ് എഫ്.ഐ.ആറിൽ ഉള്ളത്. അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന് പെൺകുട്ടി നൽകിയ പരാതിയാണ് പോലീസിന് കൈമാറിയത്. അതേസമയം, രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർക്കും.
asadsdas
