കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപ്പിടുത്തം


ശാരിക / കോഴിക്കോട്

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകൾ ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒമ്പതാം നിലയിൽ എസി പ്ലാൻറ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗത്താണ് തീപിടിത്തം സംഭവിച്ചത്. ഇവിടെ രോഗികൾ ഉണ്ടായിരുന്നില്ലെന്നും എസി പ്ലാൻ്റിലെ ജീവനക്കാർ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാർ വ്യക്തമാക്കി.

കെട്ടിടത്തിന് മുകളിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു, കൂടാതെ താഴ്ന്ന നിലകളിലേക്ക് തീ പടർന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

article-image

xvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed