10 വര്‍ഷം മുന്‍കൂട്ടി കണ്ട് യുവാക്കളെ വളര്‍ത്തണം; കെപിസിസിയോട് ആദ്യ ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഒ ജെ ജനീഷ്


ഷീബ വിജയൻ

തിരുവനന്തപുരം I  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ ജെ ജനീഷ് സംസ്ഥാന അദ്ധ്യക്ഷനായും ബിനു ചുള്ളിയില്‍ വര്‍ക്കിംഗ് പ്രസിഡന്റായും ചുമതലയേറ്റു. പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്ന് ജനീഷ് പറഞ്ഞു. ഒരിക്കലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ കഴിയും എന്ന് കരുതിയിട്ടില്ല. ഇനി ഉള്ളത് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ആണ്. വളരെ പെട്ടന്ന് തന്നെ സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ ആലോചിക്കും. എല്ലാ രീതിയിലും പരാജയപ്പെട്ട സര്‍ക്കാര്‍ ആണ് ഇവിടെ. ഭരണ തുടര്‍ച്ചക്ക് രാഷ്ട്രീയ പ്രസ്ഥാനത്തെ മലീനമാക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ജനീഷ് വ്യക്തമാക്കി.

article-image

ോേോ

You might also like

  • Straight Forward

Most Viewed