കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ബുധയ്യ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ കെ.പി.എ അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ബുധയ്യ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിന്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതം ആശംസിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, മുൻ സെക്രട്ടറി സന്തോഷ് കാവനാട്, ബുദൈയ ഏരിയ കോഓർഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ സെക്രട്ടറി നിസാമ്, ഏരിയ വൈസ് പ്രസിഡന്റ് അനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ ട്രഷറർ ബിജു ഡാനിയേൽ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഓണസദ്യ, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കെ.പി.എയുടെ ഈ വർഷത്തെ പൊന്നോണം 2025 ആഘോഷങ്ങൾ ഒക്ടോബർ 31-ന് നടക്കുന്ന മനാമ ഏരിയയുടെയും ഹിദ്ദ് ഏരിയയുടെയും ഓണാഘോഷങ്ങളോടുകൂടി സമാപിക്കുമെന്ന് കെ.പി.എ സെക്രട്ടേറിയറ്റ് അംഗങ്ങൾ അറിയിച്ചു.
