പിഎംശ്രീ: നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.ഐ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്


ഷീബ വിജയൻ

കോഴിക്കോട് | സി.പി.ഐ കുരക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്ന് ചെറിയാൻ ഫിലിപ്പ്. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പരിഹസിച്ചു. 45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചിരിക്കുകയാണ്. പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സി.പി.എം - ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പി.എംശ്രീയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ സി.പി.ഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ രൂകഷവിമർശനം.

article-image

EQWEQWEQW

You might also like

  • Straight Forward

Most Viewed