കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികൾക്കായി ; പരിഹാസവുമായി സാറാ ജോസഫ്
ഷീബ വിജയൻ
കൊച്ചി | പി.എംശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി സാറ ജോസഫ്. 'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി എംശ്രീ കുട്ടികൾക്കായി' എന്നാണ് സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. പി.എംശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള ഇടത് സർക്കാറിന്റെ നടപടിയിൽ മുന്നണിക്ക് അകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് പുകയുന്നത്. വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മർദം കടുപ്പിച്ചും നിലപാടിൽ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. സി.പി.ഐ ഉന്നയിച്ച രാഷ്ട്രീയ വിയോജിപ്പ് മുഖവിലക്കെടുക്കാതെയുള്ള സി.പി.എം നീക്കം മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമാക്കും.
asdfsas
