സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി


ഷീബ വിജയൻ

തിരുവനന്തപുരം I ശബരിമല സ്വർണക്കൊള്ള കേസിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുക്കും. ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്.
അതേസമയം, കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന ഉണ്ടാകും എന്നാണ് സൂചന. പ്രതി ചേർത്തതിൽ ഇപ്പോൾ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്. കുറച്ചു കൂടി തെളിവുകൾ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷിക്കുക.

article-image

ssadsadas

You might also like

  • Straight Forward

Most Viewed