ടെക്മാർട്ടിന്റെ 'SOUL-AI' ഹബ്ബ് ബഹ്റൈനിൽ പുറത്തിറക്കി


പ്രദീപ് പുറവങ്കര

മനാമ: കൺസ്യൂമർ ടെക്നോളജി രംഗത്തെ പ്രമുഖ സ്ഥാപനമായ ടെക്മാർട്ട് തങ്ങളുടെ വിപ്ലവകരമായ ഉൽപ്പന്നമായ 'SOUL-AI – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ്' ബഹ്റൈനിൽ ലോഞ്ച് ചെയ്തു. 'ശബ്ദത്തിന്റെ ഭാവി അനുഭവിച്ചറിയുക' (Experience the Future of Sound) എന്ന തലക്കെട്ടോടെ നടന്ന ലോഞ്ചിങ്ങ് ചടങ്ങിൽ ടെക്മാർട്ട് പ്രസിഡന്റ് നീൽ ശർമ്മ, ജനറൽ മാനേജർ അഭിഷേക് കുമാർ, ബഹ്റൈനിലെ ബിസിനസ് മാനേജർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

പ്രൊഡക്റ്റ് മാനേജർ അവിനാഷ്, SOUL-AI-യുടെ നൂതനമായ AI-അധിഷ്ഠിത ഓഡിയോ സവിശേഷതകളെക്കുറിച്ചും ഉത്പന്നത്തെകുറിച്ചും വിശദമായ അവതരണവും തത്സമയ പ്രദർശനവും നടത്തി. SOUL-AI-ക്ക് പുറമെ, ആഗോളതലത്തിൽ ശ്രദ്ധേയമായ Ecovacs – റോബോട്ടിക്സ് ഫോർ ഓൾ, Aosu – സ്മാർട്ട് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ചടങ്ങിൽ ലോഞ്ച് ചെയ്തു.

കീ അക്കൗണ്ട്സ് മാനേജർ അജിത് ആർ. പിള്ള ചടങ്ങിന്റെ ഏകോപനം നിർവഹിച്ചു. ലുലു, ഷറഫ് ഡിജി, അൻസാർ ഗാലറി, എക്സ്ട്രാ എന്നീ പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ നിന്നുള്ള പ്രതിനിധികളും ബഹ്റൈനിലെ മുൻനിര മൊബൈൽ റീട്ടെയിലർമാരായ അറഫ ഫോൺസ്, മൈജി, ഗ്രാൻഡ് സ്റ്റോർ, 196, സെൽ സിറ്റി തുടങ്ങിയവരും ലോഞ്ചിങ്ങ് ചടങ്ങിൽ പങ്കെടുത്തു.

article-image

2003-ൽ സ്ഥാപിതമായ ടെക്മാർട്ട്, കൺസ്യൂമർ ഇലക്ട്രോണിക്സിന്റെ വിതരണ രംഗത്തെ മുൻനിര സ്ഥാപനമാണ്. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ പ്രാദേശികമായി ശക്തമായ സാന്നിധ്യമുള്ള ഈ സ്ഥാപനത്തിൽ 250-ൽ അധികം പ്രൊഫഷണലുകളാണ് പ്രവർത്തിക്കുന്നത്. മൊബിലിറ്റി, ഐ.ടി., ഓഡിയോ, ഗെയിമിംഗ്, റോബോട്ടിക്‌സ്, സ്മാർട്ട് സെക്യൂരിറ്റി സൊല്യൂഷനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ലോകത്തിലെ ഏറ്റവും വിശ്വസ്തമായ ആഗോള ബ്രാൻഡുകളുമായി ടെക്മാർട്ട് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

article-image

aa

You might also like

  • Straight Forward

Most Viewed