കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം, വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യണം' ;മന്ത്രി എംബി രാജേഷ്

ഷീബ വിജയൻ
പാലക്കാട് I കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. പാലക്കാട് നടന്ന എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന. മദ്യം എന്നതൊരു വ്യവസായമാണ്. വ്യവസായമായിട്ട് വേണം അതിനെ കാണാന്‍. ഇന്‍ഡസ്ട്രി എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്. തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം കൂട്ടി വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയണം.നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ടും ചില യാഥാസ്ഥിതികത്വവും മൂലമൊക്കെ ഇതിനെ ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ കാണുന്നതിന് ചില തടസങ്ങള്‍ നിലനില്‍ക്കുകയാണ്. അത് നീക്കം ചെയ്യുക തന്നെ വേണം അദ്ദേഹം പറഞ്ഞു.
'കേരളത്തില്‍ ഒന്‍പത് ഡിസ്റ്റിലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉത്പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉത്പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താത്പര്യക്കാരാണ് തദ്ദേശീയമായുള്ള മദ്യ ഉത്പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിലുള്ളത്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവയ്പ്പുകള്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
rsfsddfs