വിവാദമായ 'ഹാൽ' സിനിമ കാണാനൊരുങ്ങി ഹൈകോടതി

ഷീബ വിജയൻ
കൊച്ചി I വിവാദമായ ചിത്രമായ 'ഹാൽ' കാണുമെന്ന് ഹൈകോടതി. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാക്കനാടുള്ള പടമുകൾ കളർ പ്ലാനറ്റിലാണ് ജസ്റ്റിസ് വി.ജി അരുൺ സിനിമ കാണുക. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളടക്കം വെട്ടി മാറ്റാൻ നിർദേശിച്ച് സെൻസർ ബോർഡ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ‘ഹാൽ’ സിനിമ അണിയറ പ്രവർത്തകർ നൽകിയ ഹരജി പരിഗണിച്ച ഹൈകോടതിയാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കുന്നത് സിനിമയെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
പ്രദർശനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സിനിമ കാണാൻ ഹൈകോടതി തയ്യാറായത്. പ്രവർത്തി ദിവസങ്ങൾ അല്ലാതെ ശനി, ഞായർ ദിവസങ്ങളിൽ പ്രദർശനം സംഘടിപ്പിക്കാനാണ് കോടതി ആദ്യം നിർദേശിച്ചത്. പിന്നീട് ശനിയാഴ്ച ചിത്രം പ്രദർശിപ്പിക്കാമെന്നും ഹരജിക്കാരുടെയും ഹരജി എതിർക്കുന്നവരുടെയും അഭിഭാഷകരും പ്രദർശനത്തിനുണ്ടാകുമെന്നും കോടതി പറഞ്ഞു.
dvcxcxcx