തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്


ഷീബ വിജയൻ

തിരുവനന്തപുരം I നഗരത്തിലെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം. പാർട്ടിക്കിടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഡിജെ പാർട്ടിയിൽ ലഹരിക്കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയും പങ്കെടുത്തു. ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. സംഭവത്തിൽ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കും. റോഡിൽ നടന്ന തല്ലിനാണ് പോലീസ് സ്വമേധയാ കേസെടുക്കുക. ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നില്ല. അടിപിടിയിൽ പരിക്കേറ്റ ഒരാള്‍ ആദ്യം പോലീസിൽ പരാതി പറഞ്ഞെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.

article-image

ോോേോേേോോേ

You might also like

  • Straight Forward

Most Viewed