നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; 3 മലയാളികൾ ഉൾപ്പെടെ നാല് മരണം


ശാരിക

മുംബൈ l നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരണപ്പെട്ടത്.

10 പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം . അര്‍ധരാത്രി 12.40ഓടെ വാഷി പ്രദേശത്തെ സെക്ടര്‍ 14 ലെ എംജിഎം കോംപ്ലക്സിലെ രഹേജ റെസിഡന്‍സിയുടെ പത്താം നിലയിലെ ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടാവുകയും പിന്നീട് 11, 12 നിലകളിലേക്ക് പടര്‍ന്നതായും ആണ് റിപ്പോർട്ട്.

പരിക്കേറ്റവരെ വാഷിയിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റി. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പുലര്‍ച്ചെ നാല് മണിയോടെ തീ അണച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

article-image

dgg

You might also like

  • Straight Forward

Most Viewed