തോമസ് മാർ തിമോത്തിയോസ് എപ്പിസ്ക്കോപ്പാക്ക് ബഹ്റൈൻ കെ.സി.ഇ.സി സ്വീകരണം നൽകി

പ്രദീപ് പുറവങ്കര
മനാമ: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ കോട്ടയം -കൊച്ചി ഭദ്രാസനാധിപന്‍ ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പായ്ക്ക് ബഹ്റൈനിൽ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോസുകുട്ടി പി. എന്‍., റവ. മാത്യൂസ് ഡേവിഡ്, വെരി.റവ. ഫാ. സ്ലീബ പോൾ കോർ എപ്പിസ്കോപ്പ, റവ.ബിജു ജോൺ, റവ. സാമുവേൽ മാത്യു, റവ. ഫാ.ജേക്കബ് നടയിൽ റവ. അനുപ് സാം എന്നിവര്‍ ആശംസകൾ നേർന്നു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എബിൻ മാത്യു ഉമ്മൻ, എബ്രഹാം ജോൺ, സ്റ്റീഫൻ ജേക്കബ്, സാബു പൗലോസ്, ഡിജു ജോൺ എന്നിവർ പങ്കെടുത്ത യോഗത്തിന് വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ നന്ദി അറിയിച്ചു.
aa