ദേഹാസ്വാസ്ഥ്യം; കെ.സുധാകരൻ ആശുപത്രിയിൽ


ഷീബ വിജയൻ

തൃശൂർ I ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയപ്പോൾ തലകറക്കം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് സുധാകരനെ പരിശോധിക്കുന്നത്. എംആർഐ സ്‌കാനെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതിനനുസരിച്ച് തുടർചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

article-image

weewsddesw

You might also like

  • Straight Forward

Most Viewed