കപ്പയും ബീഫും സൂപ്പർ; എൻ.കെ.പ്രേമചന്ദ്രന് മറുപടി നല്‍കി ബിന്ദു അമ്മിണി


ഷീബ വിജയൻ

കൊച്ചി I സന്നിധാനത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയതിനുശേഷമാണെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ആരോപണത്തിന് മറുപടി നൽകി ബിന്ദു അമ്മിണി. ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട കപ്പ ആകാം. കപ്പയും ബീഫും സൂപ്പറാണെന്നും ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവർക്ക് പാലായിലെ ഗസ്റ്റ് ഹൗസിൽവച്ച് ബീഫും പൊറോട്ടയും നൽകി. അതിനുശേഷമാണ് ഇവരെ ശബരിമലയിൽ എത്തിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലാണ് എൻ.കെ.പ്രേമചന്ദ്രന്റെ വിവാദ പരാമർശം.

article-image

qwasasdas

You might also like

  • Straight Forward

Most Viewed