27 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി ‘ഉസ്താദ്


ഷീബ വിജയൻ

കൊച്ചി I 27 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഉസ്താദ്. 1999ൽ പുറത്തിറങ്ങിയ ആക്‌ഷൻ ത്രില്ലർ ചിത്രമായ ഉസ്താദ് രഞ്ജിത്ത് എഴുതി സിബിമലയിൽ ആണ് സംവിധാനം ചെയ്തത്. കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് സിനിമ നിർമിച്ചത്. സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടൻ, പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകളാൽ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും ക‌ഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിന്റെ ആക്‌ഷൻ രംഗങ്ങൾ കൊണ്ടും അഭിനയത്തികവ് കൊണ്ടും ഇന്നും ആരാധകരുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള സിനിമയാണ് ഉസ്താദ്. 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് വീണ്ടും തിയറ്ററിലെത്തിയിരിക്കുന്നത്. 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

അതേസമയം ഗുരുവും ഉടൻ വരുമെന്ന് മധുപാൽ അറിയിച്ചിട്ടുണ്ട്.

article-image

adsdfsdsfdsf

You might also like

  • Straight Forward

Most Viewed