യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാകാനില്ല : അതൃപ്തി പരസ്യമാക്കി അബിൻ വർക്കി


ഷീബ വിജയൻ 

കോഴിക്കോട് I യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അബിൻ വർക്കി വ്യക്തമാക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യർഥിക്കുകയാണെന്നും പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. കോൺഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിൻ വർക്കി പറഞ്ഞു. പാർട്ടി തീരുമാനത്തെ മറിച്ചു പറയില്ല. സ്ഥാനമാനമല്ല പ്രധാനം. തന്നെ വെട്ടി തുണ്ടമാക്കിയാലും പാർട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാൻ ഇല്ല. അഭ്യർഥന മുന്നോട്ടു വയ്ക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോൺഗ്രസിൽ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണെന്നും അബിൻ പറഞ്ഞു.

article-image

assasa

You might also like

  • Straight Forward

Most Viewed