ഐ.സി.ആർ.എഫ്-മാക് സംയുക്ത മെഡിക്കൽ ക്യാമ്പ്: 350-ഓളം തൊഴിലാളികൾ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷനായ ഐ.സി.ആർ.എഫും മുഹമ്മദ് അഹമ്മദ് കമ്പനിയും സംയുക്തമായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുഹമ്മദ് അഹ്മദി കമ്പനിയിൽ വെച്ച് നടന്ന ക്യാമ്പിൽ 350-ഓളം തൊഴിലാളികൾ പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസും മാക് മാനേജിങ് ഡയറക്ടർ ബേബി മാത്യുവും ചേർന്നാണ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. കൽസൂം നസീർ അഹമ്മദ്, ഡോ. ശങ്കരേശ്വരി അരുണാചലം, ഡോ. ഫാത്തിമത്ത് സുഹ്‌റാർ, ഡോ. ജിസ്സ മേരി ജോസഫ് എന്നിവർ ആരോഗ്യ അവബോധ ക്ലാസുകളും സുരക്ഷാ സന്ദേശങ്ങളും നൽകി.

ക്യാമ്പിന്റെ ഭാഗമായി തൊഴിലാളികൾക്ക് സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷലൈസ്ഡ് ഡോക്ടർ കൺസൾട്ടേഷനുകൾ എന്നിവ ലഭ്യമാക്കി. മുഹമ്മദ് അഹമ്മദ് ഗ്രൂപ് ചെയർമാനെ പ്രതിനിധീകരിച്ച് തലാൽ അഹമ്മദി, ജനറൽ മാനേജർ പദ്മകുമാർ ജി, അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ് ആർ എന്നിവർ പങ്കെടുത്തു.

ഐ.സി.ആർ.എഫ് ഭാരവാഹികളായ ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയന്റ് സെക്രട്ടറി സുരേഷ് ബാബു, മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർമാരായ നാസർ മഞ്ചേരി, മുരളീകൃഷ്ണൻ തുടങ്ങിയവരും മറ്റ് ഐ.സി.ആർ.എഫ് അംഗങ്ങളും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

article-image

sdfdsf

article-image

dfxzf

You might also like

  • Straight Forward

Most Viewed