'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' സ്ഥാപകൻ സയ്യിദ് ഹനീഫിന് ഹ്യൂമാനിറ്റേറിയൻ കൾചറൽ ഫോറം ആദരം


പ്രദീപ് പുറവങ്കര

മനാമ l സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്' സ്ഥാപകൻ സയ്യിദ് ഹനീഫിനെ ഹ്യൂമാനിറ്റേറിയൻ കൾചറൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ ആദരിച്ചു. റീജനൽ സെക്രട്ടറി മന്ന അലിയുടെ അധ്യക്ഷതയിലാണ് അഭിനന്ദന കത്ത് സമർപ്പിക്കുന്ന ചടങ്ങ് നടന്നത്. എം.ജെ.കെ. നേതാവ് എം. തമീമുൻ അൻസാരി എഴുതിയ അഭിനന്ദന കത്താണ് ചടങ്ങിൽ സയ്യിദ് ഹനീഫിന് സമർപ്പിച്ചത്. മന്ന അലി കത്ത് കൈമാറുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.

 

article-image

fsf

article-image

അഹ്ലിയ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേഷ് സുബ്രഹ്മണ്യം ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. റീജനൽ ട്രഷറർ ഹബീബുല്ല, റീജനൽ ഡെപ്യൂട്ടി സെക്രട്ടറിമാരായ നവാസ് അഹമ്മദ്, നൂർ മുഹമ്മദ്, മസ്താൻ, വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിമാരായ ദുർഗാദേവി, ഫാത്തിമ നുസ്ര, ഐ.ടി ഡിവിഷൻ സെക്രട്ടറി ഹുറുൽ ഫിർദൗസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

article-image

zfz

You might also like

  • Straight Forward

Most Viewed