ഇ ഡി നോട്ടീസ്; പാർട്ടിയെ വെട്ടിലാക്കി എം എ ബേബിയുടെ പ്രതികരണം


ഷീബ വിജയൻ

തിരുവന്തപുരം I മുഖ്യമന്ത്രിയുടെ മകന്റെ പേരില്‍ ഇ ഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തകളില്‍ സി പി ഐ എം ജന.സെക്രട്ടറി എം എ ബേബി നടത്തിയ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കുന്നതെന്ന് വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനോട് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ ഡി നോട്ടീസ് അയച്ചെന്നായിരുന്നു വാര്‍ത്തകള്‍. രണ്ടുവര്‍ഷം മുന്‍പ് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ അയച്ച നോട്ടീസില്‍ ഇ ഡിയുടെ ഭാഗത്തുനിന്നും തുടര്‍ നടപടിയുണ്ടായില്ലെന്നായിരുന്നു ആരോപണം.

ഇതിനിടയില്‍ ചെന്നൈയില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി എത്തിയ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഇ ഡി നോട്ടീസില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇ ഡി നോട്ടീസ് കെട്ടിച്ചമച്ചതാണെന്നും, അതില്‍ അവര്‍ക്കുതന്നെ പിന്നീട് കഴമ്പില്ലെന്ന് കണ്ട് പിന്‍വലിക്കേണ്ടിവന്നതാണെന്നായിരുന്നു ബേബിയുടെ പ്രതികരണം. നോട്ടീസ് അയച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് വിശദീകരിക്കാനായി തീരുമാനിച്ച പാര്‍ട്ടി നേതൃത്വം ബേബിയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായി. ഇ ഡി നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയില്‍ മൗനംപൂണ്ട പാര്‍ട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.

പാര്‍ട്ടി സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയ ഈ പ്രതികരണത്തില്‍ നിന്നും പിന്നീട് ബേബി പിന്നാക്കം പോയി. ഇ ഡി നോട്ടീസ് അയച്ചോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നായിരുന്നു പിന്നീട് എം എം ബേബിയുടെ പ്രതികരണം.

 

article-image

asadsads

You might also like

  • Straight Forward

Most Viewed