സെവൻ ആർട്‌സ് 'പൂവിളി 2025' ഓണോത്സവം ശ്രദ്ധേയമായി; 500-ൽ അധികം പേർക്ക് ഓണസദ്യ


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായ സെവൻ ആർട്‌സ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച "പൂവിളി 2025" ഓണോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വർണ്ണാഭമായ കലാപരിപാടികൾക്ക് പുറമെ, 500-ൽ അധികം പേർ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിയുടെ മാറ്റ് കൂട്ടി. സെവൻ ആർട്‌സ് പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഓണോത്സവം ഉദ്ഘാടനം ചെയ്തു.

article-image

esesfs

article-image

sdfs

article-image

ഇന്ത്യൻ സ്കൂൾ കമ്മിറ്റിയംഗം ബിജു ജോർജ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, രക്ഷാധികാരികളായ മോനി ടിക്കണ്ടത്തിൽ, എം.സി. പവിത്രൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിബിൻ ഫിലിപ്പ്, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ജു സന്തോഷ് ഉൾപ്പെടെയുള്ള ഭാരവാഹികളും സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

article-image

ffdsfs

article-image

dfsdf

article-image

fdsfs

article-image

fsdf

article-image

ഓണോത്സവത്തിനോട് അനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ സംഘടനകൾ നടത്തിയ മത്സരങ്ങളിൽ തിളക്കമാർന്ന വിജയം നേടിയ സെവൻ ആർട്‌സ് ടീമുകളെ ചടങ്ങിൽ അനുമോദിച്ചു. മുഹ്‌റാഖ് മലയാളി സമാജത്തിൽ നിന്നും ഒന്നാം സമ്മാനവും, ഇന്ത്യൻ ക്ലബ്ബ്, ബഹ്‌റൈൻ മീഡിയ സിറ്റി എന്നിവിടങ്ങളിൽ നിന്നും രണ്ടാം സമ്മാനവും നേടിയ തിരുവാതിര ടീമും, ബഹ്‌റൈൻ കേരള സമാജത്തിൽ നിന്ന് മൂന്നാം സമ്മാനം നേടിയ ഓണപ്പാട്ട് ടീമുമാണ് ആദരം ഏറ്റുവാങ്ങിയത്.

article-image

fsdf

article-image

dfsdf

article-image

ssdfs

article-image

വിവിധ കലാപരിപാടികൾക്ക് രാജേഷ് പെരുങ്കുഴി, ദീപ്തി റീജോയ്, വിശ്വ സുകേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

article-image

sdfsf

You might also like

  • Straight Forward

Most Viewed