ഐ.വൈ.സി.സി. ബഹ്‌റൈൻ കുടുംബസംഗമം സംഘടിപ്പിച്ചു; യൂത്ത് ഫെസ്റ്റ് വിജയശിൽപികളെ ആദരിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ, അടുത്തിടെ സമാപിച്ച യൂത്ത് ഫെസ്റ്റ് 2025-ന്റെ മികച്ച വിജയത്തിൻ്റെ പശ്ചാത്തലത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂത്ത് ഫെസ്റ്റിന്റെ നടത്തിപ്പിനായി പ്രവർത്തിച്ച ഭാരവാഹികൾ, വോളണ്ടിയർമാർ, മറ്റ് പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഒത്തുചേരൽ.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സൗഹൃദം പുതുക്കാനും കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കാനും ലക്ഷ്യമിട്ട സംഗമത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്തു. പങ്കെടുത്തവർക്കായി വിവിധ വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. കൂടാതെ, യൂത്ത് ഫെസ്റ്റ് കൂപ്പൺ നറുക്കെടുപ്പിലൂടെ സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡൻ്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, കോർ കമ്മിറ്റി ഭാരവാഹികൾ, വനിതാ വേദി കോഡിനേറ്റർ മുബീന മൻഷീർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
യൂത്ത് ഫെസ്റ്റ് 2025-ൻ്റെ ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, ഫിനാൻസ് കൺവീനർ അൻസാർ ടി.ഇ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം, ആക്ടിങ് ഫിനാൻസ് കൺവീനർ മണികണ്ഠൻ ചന്ദ്രോത്ത് എന്നിവരടക്കമുള്ള യൂത്ത് ഫെസ്റ്റ് വിജയശിൽപികളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും ഏരിയ ഭാരവാഹികളും വനിതാ വേദി പ്രവർത്തകരും സംഗമത്തിൽ സജീവമായി പങ്കെടുത്തു.
േിേി്േ
േേ്