മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലി, അധിക്ഷേപ പരാമർശവുമായി കെ എം ഷാജി

ഷീബ വിജയൻ
തിരുവന്തപുരം I മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടെ ലേബലിൽ നിന്നുകൊണ്ട് മകളാണ് അഴിമതി നടത്തുന്നത്. അപ്പോൾ പലരും പറഞ്ഞു മോനെ കുറിച്ച് ഒന്നും കേൾക്കുന്നില്ലലോയെന്ന്. ഇപ്പോഴിതാ മോനും വന്നു. മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യ പിതാവും കള്ളന്മാർ ആണ്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ തിരുട്ട് ഫാമിലി എന്ന് ആദ്യമായി കേൾക്കുന്നത് പിണറായി വിജയന്റേതാണ്. സ്വർണക്കടത്ത് കേരളം മറന്നിട്ടില്ല ഇപ്പോൾ ആ സ്വർണം കടത്തി കടത്തി ശബരിമലയിലെ സ്വർണം കാണാതായെന്നും കെ എം ഷാജി ആരോപിച്ചു.
2023 ൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കെ എം ഷാജിയുടെ പരാമർശം.
ASASDASDADS