പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ചു

ഷീബ വിജയൻ
ന്യൂയോർക്ക് I പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ചു. ആനി ഹാളിലെ അഭിനയത്തിന് ഒസ്കാർ പുരസ്കാരം ലഭിച്ച നടി 79-ാമത്തെ വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞത്. ആനി ഹാൾ, റെഡ്സ്, ദി ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു. സിനിമ, ഫാഷൻ, ഡിസൈൻ എന്നിവയെ സ്വാധീനിച്ച കീറ്റൺ, വേഷത്തിൽ വ്യത്യസ്തമായ ശൈലി പതിപ്പിച്ചിരുന്നു. ടെർറ്റിൽ നെക്ക് സ്വെറ്ററും തൊപ്പിയും കീറ്റണിന്റെ ഇഷ്ടവസ്ത്രം. 60 ലധികം സിനിമകളിൽ അഭിനയിച്ച നടി ഹോളിവുഡിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
1970 ലെ പ്രശസ്ത സിനിമയായ ‘ഗോഡ്ഫാദറിൽ’ മൈക്കലിന്റെ ഭാര്യയുടെ കഥാപാത്രമായ കേ ആഡംസിലൂടെയും തുടർന്ന് ആനി ഹാളിലെ കോമിക് കഥാപാത്രമായ ആൽവി സിങ്ങറിന്റെ കാമുകിയായും അഭിനയിച്ച ഇവർ കാണികൾക്കിടയിൽ വളരെ പെട്ടന്ന് തന്നെ പ്രശസ്തയായി. 1946 ൽ ജനുവരി 5 ന് ലോസ് ആഞ്ചലസിലാണ് ജനനം. 1968 ൽ ബ്രോഡ് വേ റോക്ക് മ്യൂസിക്കലിൽ കൂടിയാണ് കീറ്റൺ ചലചിത്രരംഗത്തേക്ക് കടന്നു വന്നത്. തന്റെ 50-ാമത്തെ വയസ്സിൽ ഡെക്സ്റ്റർ, ഡ്യൂക്ക് എന്ന കുട്ടികളെ ദത്തെടുത്ത് വളർത്തി. വൂഡി അലനുമായ് ദീർഘകാലം പ്രണയത്തിലായിരുന്ന ഇവർ വിവാഹിതയല്ല.
asdasassa