ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

ഷീബ വിജയൻ
കോഴിക്കോട് I പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തിൽ പോലീസ് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് കോൺഗ്രസ് തീരുമാനം. ലാത്തിചാർജിന് നേതൃത്വം നൽകിയ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം പോലീസ് നടപടിയിൽ പ്രതിരോധം തീർക്കാനാണ് സിപിഎം ശ്രമം. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലുടനീളം പ്രതിഷേധ പരിപാടികൾ തുടരാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.
DSADSDFS