രാഹുൽ ഗാന്ധിയെ വെടിവെക്കുമെന്ന പരാമർശം; പ്രിന്റു മഹാദേവിനെതിരെ കേസ്

ഷീബ വിജയൻ
കൊച്ചി I കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെടിവെക്കുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പരാമർശത്തിൽ പൊലീസ്കേ സെടുത്തു. കോൺഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയിൽ തൃശൂർ പേരാമംഗലം പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ടെലിവിഷൻ ചാനൽ ചർച്ചക്കിടെയാണ് പരസ്യമായി രാഹുൽ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് കൊലവിളി നടത്തിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം. സംഭവത്തിൽ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
DDASADSDSA