മാധ്യമ രംഗത്ത് ബഹ്റൈന്റെ നേട്ടം അഭിമാനാർഹമെന്ന് ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി

പ്രദീപ് പുറവങ്കര
മനാമ l പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളിൽ സമഗ്രമായ റിപ്പോർട്ടിംഗ് നടത്തിക്കൊണ്ട് ബഹ്‌റൈൻ്റെ മാധ്യമപ്രവർത്തന മേഖല കൈവരിച്ച വളർച്ച അഭിമാനാർഹമാണെന്ന് ബഹ്റൈൻ വാർത്താ വിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി വ്യക്തമാക്കി. മാഹൂസിലെ ദി ഡെയ്ലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്‌റൈൻ, ഫോർ പി.എം. ന്യൂസ് എന്നിവയുടെ ഓഫീസ് സന്ദർനവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
gdg
sdsg
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള അമ്പതോളം മീഡിയ പ്രഫഷണലുകൾ ജീവനക്കാരായി പ്രവർത്തിക്കുന്ന സ്പാക് ഗ്രൂപ്പിൻ്റെ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ബഹ്റൈൻ ഭരണാധികാരികളുടെ നിർദേശങ്ങൾക്കനുസരിച്ച് രാജ്യം കൈവരിക്കുന്ന സുപ്രധാന നേട്ടങ്ങളെ പൊതുസമൂഹത്തിൽ കൃത്യമായി എത്തിക്കുന്നതിലും ജനങ്ങൾക്ക് അവബോധം നൽകുന്നതിലും സ്പാക് ഗ്രൂപ്പിന്റെ കീഴിലുള്ള മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പാക് ഗ്രൂപ്പ് ചെയർമാൻ പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയെ സ്വീകരിച്ചത്. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്, അന്താരാഷ്ട്ര വാർത്താ ദിനത്തിൻ്റെ പ്രത്യേക ആഘോഷ പരിപാടികളും നടന്നു.
sfdsf