കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ല, മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല': വി.ഡി. സതീശൻ


ഷീബ വിജയൻ

കൊച്ചി I സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനു പോലും രക്ഷയില്ലെന്നും പോലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

ZXDSXDAS

You might also like

Most Viewed