വടകരയിൽ ഷാഫി പറമ്പിലിന്‍റെ കാർ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം


ഷീബ വിജയൻ

കോഴിക്കോട് I രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്നാരോപിച്ച് വടകരയിൽ ഷാഫി പറമ്പിൽ എംപിയുടെ കാർ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. കെ.കെ. രമ എംഎൽഎയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓണം വൈബ് ഉദ്ഘാടനം ചെയ്ത് വടകര ടൗൺ ഹാളിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ബാനറും കൊടിയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയെ തടഞ്ഞ് പ്രതിഷേധിച്ചത്. പ്രവർത്തകരെ മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ തയാറായില്ല. എന്നാൽ കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രവർത്തകരോട് ഷാഫിയും തട്ടിക്കയറി. പ്രതിഷേധിച്ചോളു അത് നിങ്ങളുടെ അവകാശമാണെന്നും ആവശ്യമില്ലാത്തത് പറയരുതെന്നും ഷാഫി പറഞ്ഞു.

article-image

dsdsdasdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed