നിമിഷ പ്രിയയുടെ മോചനം; പോസിറ്റീവ് വാർത്ത ഉടൻ കേൾക്കാമെന്ന് ചാണ്ടി ഉമ്മൻ


ഷീബ വിജയൻ 

തിരുവന്തപുരം I യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ ഉടൻ മോചിതയാകുമെന്ന് സൂചന നൽകി ചാണ്ടി ഉമ്മൻ എംഎൽഎ. മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ നടക്കുകയാണ്. പോസിറ്റീവായ വാർത്ത ഉടൻ കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ല. തെറ്റിദ്ധരിച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി.

article-image

SAEWDESWEW

You might also like

  • Lulu Exchange
  • Straight Forward

Most Viewed