ചരിത്രവിലയിൽ സ്വർണം; ഒറ്റയടിക്ക് കൂടിയത് 560 രൂപ, 76,000 രൂപയിലേക്ക്

ഷീബ വിജയൻ
കൊച്ചി I സംസ്ഥാനത്ത് സർവറിക്കാർഡുകളും തിരുത്തിക്കുറിച്ച് സ്വർണം ചരിത്രവിലയിൽ. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 75,760 രൂപയിലും ഗ്രാമിന് 9,470 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും കഴിഞ്ഞ ജൂലൈ 27നും കുറിച്ച പവന് 75,040 രൂപയെന്ന റിക്കാർഡ് വ്യാഴാഴ്ച തകർത്ത ശേഷമാണ് സ്വർണവില ഇന്നും കുതിച്ചുയർന്നത്. ഇതോടെ, കഴിഞ്ഞ ആറു പ്രവൃത്തിദിനങ്ങൾക്കിടെ മാത്രം ഗ്രാമിന് 320 രൂപയും പവന് 2,560 രൂപയുമാണ് കൂടിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ADSDWASADSA