ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; അൽ നാസറിന് ഗംഭീര ജയം

ഷീബ വിജയൻ
ലിസ്ബൺ I സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് റിയോ ആവിനെതിരെ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്‍റെ മികവിൽ ആണ് അൽ നാസർ ഗംഭീര ജയം സ്വന്തമാക്കിയത്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നാസർ വിജയിച്ചത്. അൽ നാസറിന്‍റെ ഫ്രഞ്ച് താരം മുഹമ്മദ് സിമാകൻ ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 15-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. പിന്നീടാണ് പോർച്ചുഗീസ് സൂപ്പർ താരം ഹാട്രിക്ക് നേടിയത്. മത്സരത്തിന്‍റ 44,63, 68 എന്നീ മിനിറ്റുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്.
EFEFAFSAS