മാസപ്പടി കേസ്: ഷോൺ ജോർജിന്‍റെ ഹർജിയിൽ വീണ ഉൾപ്പെടെയുള്ളവരെ കക്ഷിചേര്‍ക്കാന്‍ നിർദേശം ഹൈക്കോടതി

ഷീബ വിജയൻ
കൊച്ചി I മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജിയിൽ വീണ വിജയൻ ഉൾപ്പെടെ 13 പേരെക്കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. വീണ, സിഎംആർഎൽ കമ്പനി, എക്‌സാലോജിക്ക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് കോടതി നിർദേശിച്ചത്. കേസിലെ പ്രതികളെ കൂടി കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് കൂടുതൽ പേരെ ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടത്. എസ്എഫ്ഐഒ കേസിൽ പ്രതിസ്ഥാനത്തുള്ളവരെയാണ് ഷോണിന്‍റെ ഹർജിയിൽ എതിർ കക്ഷികളാക്കിയിരുന്നത്.
DSDFSFAFS