ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ


ഷീബ വിജയൻ 

ഷാർജ: ഷാർജയിൽ മലയാളി കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി (ഒന്നര വയസ്സ്)എന്നിവരാണ് മരിച്ചത്. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ചൊവ്വാഴ്ച ഉച്ചയോടെ താമാസ സ്ഥലത്താണ് സംഭവം. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക. പൊലീസ് ഓപറേഷൻ റൂമിൽ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്ത് എത്തുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.

article-image

aefdefasaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed