ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ


ഷീബ വിജയൻ 

തിരുവന്തപുരം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ സർവകലാശാല പ്രശ്‌നങ്ങളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒറ്റവാക്കിൽ മറുപടി നൽകി.

ഇവിടെ അകത്തും പലതും നടക്കുന്നുണ്ടല്ലോ, അത് കവർ ചെയ്യു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഓദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണ‌റുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.

article-image

effsssfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed