ബഹ്‌റൈനിൽ പൊടിക്കാറ്റ് ശക്തമാകുന്നു; കടൽ പ്രക്ഷുബ്ധമാകും

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ പലയിടങ്ങളിലും ഇന്ന് രാവിലെ മുതൽ വലിയ രീതിയിൽ പൊടികാറ്റ് വീശുന്നുണ്ട്. നാളെയും, മറ്റന്നാളും ഇത് വർദ്ധിച്ചേക്കാമെന്നും, കടൽ പ്രക്ഷുബ്ധമായേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൂടാതെ, അന്തരീക്ഷത്തിലെ ഈർപ്പം കുറയുകയും ചെയ്യും. ഈ ഒരു അവസ്ഥ ശനിയാഴ്ച വരെ തുടരുമെന്നും പ്രവചിക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ബഹ്‌റൈനിൽ സാധാരണ വേനൽക്കാലത്തെ ചൂടാണ് അനുഭവപ്പെടുന്നതെന്നും ഇത് ഈ സീസണിലെ പതിവ് രീതിക്ക് അനുസൃതമാണെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം വക്താവ് കൂട്ടിച്ചേർത്തു. കിഴക്കൻ ഗൾഫ് മേഖലയിൽ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമർദ്ദമാണ് ഈ കാലാവസ്ഥയ്ക്ക് കാരണം. ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ മാസത്തിലെ ബഹ്‌റൈനിലെ ശരാശരി ഉയർന്ന താപനില ഏകദേശം 39°C ആയിരിക്കും. രാത്രികാലങ്ങളിലെ ശരാശരി താഴ്ന്ന താപനില ഏകദേശം 31°C ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
aa